
കൊല്ലം: വേനൽചൂടിലും തളരാതെ കശുഅണ്ടി മേഖലയിലെ തൊഴിലാളികളെ കാണാനെത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രന് ഉജ്ജ്വല സ്വീകരണം.
കുണ്ടറ നിയോജക മണ്ഡലത്തിലെ പെരിനാട് പഞ്ചായത്ത് കേന്ദ്രീകരിച്ചായിരുന്നു കശുഅണ്ടി ഫാക്ടറികളിലെ സന്ദർശനം. സ്ഥാനാർത്ഥിയെ തൊഴിലാളികൾ ഷാളുകളും മറ്റും അണിയിച്ച് വരവേറ്റു. ചെമ്മക്കാട് അഞ്ചാംകുറ്റി ജംഗ്ഷനിലെ സെന്റ് സെബാസ്റ്റ്യൻ കുരിശ്ശടി, ചെമ്മക്കാട് മഹാവിഷ്ണു ക്ഷേത്രം എന്നിവടങ്ങളിൽ തിരികത്തിച്ച ശേഷമാണ് സന്ദർശന പരിപാടി ആരംഭിച്ചത്. പെരിനാട് വില്ലേജ് ജംഗ്ഷൻ, പെരിനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, പെരിനാട് ശിവക്ഷേത്രം, കൂട്ടിക്കട ജംഗ്ഷൻ, കുന്നത്തു ജംഗ്ഷൻ, ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ജംഗ്ഷൻ, വെള്ളിമൺ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ജംഗ്ഷൻ, ഇടവട്ടം സെന്റ് ജോർജ്ജ് പള്ളി എന്നിവിടങ്ങളിലും സന്ദർശനം നടത്തി. സ്ഥാനാർത്ഥിയോടൊപ്പം പി.സി.വിഷ്ണുനാഥ് എം.എൽ.എ, ടി.സി. വിജയൻ, സജി. ഡി.ആനന്ദ്, എൻ. നൗഷാദ്, പാലത്തറ രാജീവ്, പളളിമുക്ക് നാസിമുദ്ദീൻ, ഫസൽ ഹാജി, ടി. ബാബു, സജിദ ഷാജഹാൻ, മണികണ്ഠൻ, രാജേന്ദ്രൻ പിളള, അൻവർ ചാണയ്ക്കൽ, പി.വി. അശോക് കുമാർ, ഷറഫുദ്ദീൻ, ലൈലകുമാരി, ബിന്ദു, മുഹമ്മദ് കുഞ്ഞ്, അയത്തിൽനിസാം എന്നിവരും ഉണ്ടായിരുന്നു.