
കൊല്ലം: എം.ഇ.എസ് ജില്ലാ കമ്മിറ്റി കൊല്ലത്ത് സംഘടിപ്പിച്ച ഇഫ്താർ സൗഹൃദ സദസ് എം.മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.ഇ.എസ് ജില്ലാ പ്രസിഡന്റ് അഡ്വ.എം.ഇബ്രാഹിംകുട്ടി അദ്ധ്യക്ഷനായി. എം.നൗഷാദ് എം.എൽ.എ, പ്രൊഫ.പി.ഒ.ജെ.ലബ്ബ, കണ്ണനല്ലൂർ നിസാം, കോഞ്ചേരി ഷംസുദ്ദീൻ, കർബല ട്രസ്റ്റ് പ്രസിഡന്റ് അഡ്വ.എ.ഷാനവാസ് ഖാൻ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസ്, സെക്രട്ടറി സുൽഫിക്കർ സലാം, കോളേജ് പ്രിൻസിപ്പൽമാരായ ഡോ.ശ്രീകുമാർ, ഡോ.ഒ.വിൽസൺ, ഡോ.എം.അബ്ദുൽസലാം, ഡോ.ബഷീർ, എം.ഇ.എസ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ഷാജഹാൻ, എസ്.എം.മുസ്തഫ റാവുത്തർ, കൊല്ലൂർവിള ബദറുദ്ദീൻ, ഹാഷിം കൊടുമേൽക്കൊടി, താലൂക്ക് പ്രസിഡന്റുമാരായ എ.അബ്ദുൽസലാം, നൗഷാദ് കണ്ടച്ചിറ, അബ്ദുൽ റഷീദ്, എസ്.ബഷീർകുഞ്ഞ്, ഫാസിൽ ഇസ്മായിൽ, ഷാൻ ഷെബിൻ, എ.ഷിഹാബ്, മുബാഷ് എന്നിവർ സംസാരിച്ചു.