തൊടിയൂർ: കല്ലേലിഭാഗം ജനത ഗ്രന്ഥശാലയിൽ ഇന്ന് വൈകിട്ട് 5.30ന് ഹൃദയോത്സവം സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ.അനിൽ എസ്.കല്ലേലിഭാഗം ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ ഡി.രാജീവ് കുമാർ അദ്ധ്യക്ഷനാകും. സെക്രട്ടറി സുരേഷ് പനയ്ക്കക്കൽ സ്വാഗതം പറയും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തും.പ്രസിഡന്റ് വി.ശ്രീജിത്ത് വാർഷിക പരിപാടി കലണ്ടർ അവതരിപ്പിക്കും. തൊടിയൂർ പഞ്ചായത്ത് നേതൃസമിതി കൺവീനർ അനിൽ ആർ.പാലവിള പ്രതിഭകളെ ആദരിക്കും. സുനിത അശോകൻ, അൻസിയ ഫൈസൽ, ജയചന്ദ്രൻ തൊടിയൂർ, ജെ.ബാബു, കല്ലേലിഭാഗം ബാബു എന്നിവർ ആശംസയർപ്പിക്കും.വൈസ് പ്രസിഡന്റ് സി.അജയകുമാർ നന്ദി പറയും.