a
ഓയൂരിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പയ്യക്കോട് ചീഫ് ഇമാം. സൈനുദ്ദീൻ റെഷാദി സംസാരിക്കുന്നു

ഓയൂർ : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഓയൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ മതസൗഹാർദ്ദ ഇഫ്താർ വിരുന്നൊരുക്കി . ചൈതന്യ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ച ഈദ് നമസ്കാരവും നോമ്പ് തുറക്കലും വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് എസ് ദേവരാജൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എസ്. സാദിഖ് അദ്ധ്യക്ഷനായി. യൂണിറ്റ് ജനറൽ സെക്രട്ടറി കെ.രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. മുഖ്യപ്രഭാഷണം പയ്യക്കോട് ചീഫ് ഇമാം സൈനുദ്ദീൻ റേഷദി നി‌ർവഹിച്ചു. വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.അൻസർ, പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സരിത, പയ്യക്കോട് വാർഡ് മെമ്പർ ശശികല, കാളവയൽ വാർഡ് മെമ്പർ ഡി. രമേശൻ, കണ്ണനല്ലൂർ മേഖലാ ട്രഷറർ, ബാലചന്ദ്രൻ, ഓയൂർ യൂണിറ്റ് ട്രഷറർ, തുളസീധരൻ നായർ എന്നിവർ സംസാരിച്ചു.