കരുനാഗപ്പള്ളി: ബി.ഡി.ജെ.എസ് കരുനാഗപ്പള്ളി മണ്ഡലം സമ്മേളനം കരുനാഗപ്പള്ളി ഐ.എം.എ ഹാളിൽ വെച്ച് നടന്നു. ബി..ഡി.ജെ.എസ് കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് കുരുക്കശ്ശേരിൽ എസ്.ശോഭനന്റെ അദ്ധ്യക്ഷതയിൽ കൂടിയ കൺവെൻഷൻ ജില്ലാ പ്രസിഡന്റ് പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ബി.ഡി.ജെ.എസ് ജില്ലാ നേതാക്കളായ രഞ്ജിത്ത് രവീന്ദ്രൻ, സന്തോഷ്, മോനിഷ. ബി.ഡി.ജെ.എസ് മണ്ഡലം ഭാരവാഹികളായ പ്രേമചന്ദ്രൻ കാഞ്ഞിരക്കാട്ട്, ആലുംകടവ് പ്രമോദ്, വിജയൻ കളയ്ക്കാട്ട് തുടങ്ങിയവർ സംസാരിച്ചു. ബി.ഡി.ജെ.എസ് മണ്ഡലം വൈസ് പ്രസിഡന്റ് ഡോ.കെ. രാജൻ സ്വാഗതവും മണ്ഡലം ജനറൽ സെക്രട്ടറി രാജൻ ശാന്തി നന്ദിയും പറഞ്ഞു.