എഴുകോൺ : എഴുകോൺ മാടൻകാവ് മഹാദേവർ ക്ഷേത്രത്തിൽ അശ്വതി ഉത്സവം ഇന്ന് തുടങ്ങും. ഉത്സവത്തിന്റെ ഭാഗമായി ചന്ദ്രപൊങ്കലും ലക്ഷദീപ സമർപ്പണവും എഴുകോൺ പൂരവും നടക്കും. വൈകിട്ട് 6.25 ന് വൈദ്യുത ദീപാലങ്കാരവും വിസ്മയ കാഴ്ചകളും തുടങ്ങും. കൊട്ടാരക്കര ശ്രീശങ്കര ആർട്സ് കോളേജ് പ്രിൻസിപ്പൽ ജി. ശിവശങ്കരപിള്ള സ്വിച്ച് ഓൺ നിർവഹിക്കും. 6.30 ന് സ്റ്റേജ് പരിപാടികളുടെ ഉദ്ഘാടനം എസ്.എൻ. ട്രസ്റ്റ് ബോർഡ് മെമ്പറും സിനിമാ നിർമാതാവുമായ വിനായക എസ്.അജിത്കുമാർ നിർവഹിക്കും.നാളെ രാവിലെ 8.10 ന് മഹാ മൃത്യുഞ്ജയ ഹോമം, രാത്രി 7 ന് നൃത്ത വിസ്മയം. 2ന് വൈകിട്ട് 6 ന് മീര.ഡി. സെന്നിന്റെ സംഗീത സദസ് , രാത്രി 8ന് വിൽക്കഥാമേള. 3ന് രാത്രി 7.30 ന് കാക്കാരിശി നാടകം. 4ന് വൈകിട്ട് 6 ന് തേജസ് കൃഷ്ണയുടെ സംഗീത സദസ് , 8.30 ന് നാടകം. 5ന് രാത്രി 7ന് ഡോ. ഇടയ്ക്കിടം ശാന്തകുമാറിന്റെ മാജിക് ഷോ. 6ന് വൈകിട്ട് 6.30 ന് എസ്.എൻ.ഡി.പി യോഗം എഴുകോൺ ശാഖ നൃത്ത വിദ്യാലയത്തിത്തിന്റെ നടന വിസ്മയം. കേരള കൗമുദി കൊല്ലം യൂണിറ്റ് ചീഫും റെസിഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്ണൻ ഭദ്രദീപം തെളിക്കലും ഉപഹാര സമർപ്പണവും നിർവഹിക്കും. 7ന് വൈകിട്ട് 6.25 ന് ലക്ഷദീപ സമർപ്പണം. ക്ഷേത്രം പ്രസിഡന്റ് വി. മന്മഥൻ ആദ്യ ദീപം തെളിക്കും. രാത്രി 9 ന് നാടൻ പാട്ട്. 8ന് രാവിലെ 9 ന് കലശപൂജയും അഭിഷേകവും, വൈകിട്ട് 5 ന് ശാഖാ വിദ്യാർത്ഥികളുടെ ദേവസംഗീതം, 6 ന് ക്ഷേത്ര യുവജന വനിതകളുടെ തിരുവാതിര, 6.30 ന് ചന്ദ്രപൊങ്കൽ.എഴുകോൺ പ്രസന്ന വിലാസം ബംഗ്ലാവിൽ സുഭദ്ര വാസുദേവൻ ഭദ്രദീപം തെളിക്കും. രാത്രി 8 ന് നാടനൂട്ട്, 8.30 ന് നൃത്ത നാടകം. അശ്വതി ദിനമായ 9 ന് വൈകിട്ട് 5 ന് പട്ടാഴി ബ്രഹ്മജാതന്റെ ഓട്ടൻതുള്ളൽ, വൈകിട്ട് 3 മുതൽ കെട്ടുകാഴ്ചയോട് കൂടിയ എഴുകോൺ പൂരം. രാത്രി 9.30 ന് ഗാനമേള.