കൊല്ലം: അവാർഡിനേക്കാൾ വലുത് കാണികളുടെ അഭിപ്രായമാണെന്ന് ചലച്ചിത്ര താരം മല്ലികാ സുകുമാരൻ പറഞ്ഞു. കൊട്ടാരക്കര ഭരത് മുരളി കൾച്ചറൽ സെന്ററിന്റെ ചലച്ചിത്ര പുരസ്‌കാരം നടി ദുർഗാ കൃഷ്ണയ്ക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അവർ.
സമ്മേളനം ഉദ്ഘാടനം ചെയ്ത ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ.കരുൺ മല്ലികയ്ക്ക് ഉപഹാരം നൽകി. കൾച്ചറൽ സെന്റർ ചെയർമാൻ പെല്ലിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സംവിധായകരായ ആർ.ശരത്, വിജയകൃഷ്ണൻ എന്നിവർ മുരളി അനുസ്മരണ പ്രഭാഷണവും ന്യൂ രാജസ്ഥാൻ മാർബിൾഡ് മാനേജിംഗ് ഡയറക്ടർ സി.വിഷ്ണുഭക്തൻ മുഖ്യപ്രഭാഷണവും നടത്തി. മുരളിയുടെ മകൾ കാർത്തിക, സെന്റർ സെക്രട്ടറി വി.കെ.സന്തോഷ് കുമാർ, ജോയിന്റ് സെക്രട്ടറി കുടവട്ടൂർ വിശ്വൻ എന്നിവർ സംസാരിച്ചു.