kallitta
എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. മുകേഷ് കല്ലിട്ടാംകടവിലെ സ്വീകരണം ഏറ്റുവാങ്ങുന്നു

കൊല്ലം: കൊല്ലത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. മുകേഷ് ഇന്നലെ ചവറ മണ്ഡലത്തിൽ വിവിധ സ്ഥലങ്ങളിലെ സ്വീകരണപരിപാടികളിൽ പങ്കെടുത്തു. രാവിലെ തേവലക്കര അരിനല്ലൂരിൽ നിന്ന് പര്യടനം ആരംഭിച്ചു. ശേഷം പടപ്പനാൽ,
പറമ്പിമുക്ക്, പന്മന വെറ്റമുക്ക് എന്നിവിടങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി. കണിക്കൊന്നയും റോസാപ്പുവും പൂച്ചെണ്ടുകളും രക്തഹാരങ്ങളും നൽകി ജനങ്ങൾ മുകേഷിനെ സ്വീകരിച്ചു. പര്യടനത്തിനൊപ്പം ബൈക്ക് റാലിയും ഉണ്ടായിരുന്നു. ചിലയിടങ്ങളിൽ സ്ഥാനാർത്ഥിക്ക് ജ്യൂസ് നൽകിയാണ് സ്‌നേഹം പ്രകടിപ്പിച്ചത്. പേക്കാട് പര്യടനത്തിൽ തൊഴിലാളി സ്ത്രീകൾ പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ചു. ഉച്ചയ്ക്ക് ശേഷം ചിറ്റൂർ, കല്ലിട്ടാംകടവ്, കോലം എന്നിവിടങ്ങളിൽ പര്യടനം നടത്തി. സുജിത്ത് വിജയൻപിള്ള എം.എൽ.എയും ഒപ്പമുണ്ടായിരുന്നു.