
അഞ്ചൽ: അഞ്ചലിൽ റോഡ് ഷോ സഹിതം ജില്ലയുടെ കിഴക്കൻ മേഖലയിലായിരുന്നു കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ജി. കൃഷ്ണകുമാറിന്റെ ഇന്നലത്തെ പര്യടനം.
വൈകിട്ട് ആയൂരിൽ നിന്നാരംഭിച്ച പ്രചരണ പരിപാടി കുളത്തൂപ്പുഴയിൽ സമാപിച്ചു. നൂറ് കണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ നടന്ന റോഡ് ഷോയ്ക്ക് കൈപ്പള്ളി, പനച്ചവിള, അഞ്ചൽ ടൗൺ, ആലഞ്ചേരി, ഏരൂർ, പത്തടി, ഭാരതീപുരം, ഏഴംകുളം എന്നിവിടങ്ങളിൽ സ്വീകരണം നൽകി. മോദി സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു പ്രചരണം. മണ്ഡലം പ്രസിഡന്റ് എസ്. ഉമേഷ് ബാബു, സെക്രട്ടറി ഗിരീഷ് അമ്പാടി, സംസ്ഥാന കൗൺസിൽ അംഗം ആയൂർ മുരളി, മണ്ഡലം ഭാരവാഹികളായ ബാലചന്ദ്രൻ പിള്ള, സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി.