കൊല്ലം: തിരുവനന്തപുരത്തു നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന വന്ദേഭാരതിന് നേരെയുണ്ടായ കല്ലേറിൽ ചില്ല് തകർന്നു. ഇന്നലെ വൈകിട്ട് 4.45ന് ഇരവിപുരത്തിനും കൊല്ലത്തിനും ഇടയിലായിരുന്നു സംഭവം. കല്ലേറുണ്ടായ കൃത്യമായ സ്ഥലം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പിൻഭാഗത്തെ ബോഗിയുടെ ചില്ലിനാണ് കേടുപാടുണ്ടായത്. യാത്രക്കാർക്ക് പരിക്കില്ല. ഇരവിപുരം പൊലീസും ആർ.പി.എഫും ഇരവിപുരത്തിനും കൊല്ലത്തിനും ഇടയിലുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. നിരീക്ഷണ കാമറ ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.