fire
ചവറ പോലീസ് സ്റ്റേഷനിൽ നിന്നും ജീവകാരുണ്യ പ്രവർത്തകർ വിജയമ്മയെ ഏറ്റുവാങ്ങുന്നു.

പടിഞ്ഞാറെകല്ലട: ചവറ മേനം പള്ളി വാർഡിൽ കൊച്ചു വീട്ടിൽ കോളനിയിൽ താമസിച്ചിരുന്ന 70 കാരി വിജയമ്മയെ ജീവകാരുണ്യ പ്രവർത്തകരും പൊലീസും ചേർന്ന് വവ്വാക്കാവിലുള്ള കണ്ണകി ശാന്തിതീരം അഗതി മന്ദിരത്തിൽ പ്രവേശിപ്പിച്ചു. ഇവർക്ക് നാല് ആൺമക്കളാണുള്ളത്. സ്വന്തമായി ഉണ്ടായിരുന്ന നാല് സെന്റ് പുരയിടം വിറ്റതിന് പിന്നാലെ ഭർത്താവ് മരിക്കുകയും ചെയ്തു. ഇതോടെ മക്കൾ ആരും തന്നെ വിജയമ്മയെ നോക്കാതാവുകയും തങ്ങളുടെ വീടുകളിൽ പ്രവേശിപ്പിക്കാതെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്യുമായിരുന്നുവെന്ന് ഇവർ പൊലീസിൽ പറഞ്ഞു. മക്കൾ എല്ലാവരും ഉപേക്ഷിച്ചതോടെ എങ്ങോട്ട് പോകണമെന്നറിയാതെ നിന്ന ഇവരെ സഹോദരിയാണ് ചവറ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. പൊലീസ് ജീവകാരുണ്യ പ്രവർത്തകരെ വിവരം അറിയിച്ചതിനെ തുടർന്ന് ശക്തികുളങ്ങര ഗണേഷ്, ശാസ്താംകോട്ട ഫയർഫോഴ്സിലെ ജീവനക്കാരൻ മനോജ്, ബാബു എന്നിവർ ചേർന്ന്

വിജയമ്മയെ അഗതിമന്ദിരത്തിൽ എത്തിച്ചു. കണ്ണകി ശാന്തിതീരം ട്രസ്റ്റുടമ ജയശ്രീ ഇവരെ ഏറ്റുവാങ്ങി.