colletr

കൊല്ലം: ലോക്‌സഭ തിരഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജില്ലയിൽ 24 മണിക്കൂറും നിരീക്ഷണം ഏർപ്പെടുത്തിയെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസ​റാ​യ കളക്ടർ എൻ. ദേവി​ദാ​സ് പ​റഞ്ഞു. കൊട്ടാരക്കര, പത്തനാപുരം, കരുനാഗപ്പള്ളി, തട്ടത്തുമല എന്നിവടങ്ങളിലുള്ള വിവിധ നിരീക്ഷണ കേന്ദ്രങ്ങൾ സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തുകയായിരുന്നു അദ്ദേഹം.

സ്റ്റാറ്റിക് സർവൈലൻസ് ടീമുകളും ഫ്‌​ള​യിംഗ് സ്‌ക്വാഡുകളും രംഗത്ത് സജീവമാണ്. നിരീക്ഷണത്തിനായി തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ 24 മണിക്കൂറും ഷി​ഫ്റ്റ് അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരുണ്ടാവും. തിരഞ്ഞെടുപ്പിനോട് അനുബ​ന്ധിച്ച് അനധികൃത പണമോ നിരോധിത ലഹരി വസ്തുക്കളോ ജില്ലയിൽ എത്തുന്നില്ല എന്ന് പരിശോധിച്ച് ഉറപ്പാക്കാനാണ് നിരീക്ഷണ സംഘങ്ങളെ വിന്യസിച്ചിരി​ക്കു​ന്ന​തെ​ന്നും കളക്ടർ വ്യക്തമാക്കി. എ