
കൊല്ലം: സ്വാതന്ത്ര്യം കിട്ടി 76 വർഷമായിട്ടും ഭരണഘടന അനുശാസിക്കുന്ന സാമൂഹ്യനീതി വിശ്വകർമ്മജർ ഉൾപ്പെടെയുള്ള വിവിധ ജനവിഭാഗങ്ങൾക്ക് ഉറപ്പുവരുത്താൻ രാഷ്ട്രീയപാർട്ടികൾക്കും ഭരണകൂടങ്ങൾക്കും കഴിഞ്ഞിട്ടില്ലെന്ന് അഖിലകേരള വിശ്വകർമ്മ മഹാസഭ സംസ്ഥാന ജനറൽ ബോഡി യോഗം അഭിപ്രായപ്പെട്ടു. ലോക്‌സഭാ സ്ഥാനാർത്ഥി നിർണയത്തിൽ നാല് ജാതികൾ മാത്രമാണ് പരിഗണിക്കപ്പെട്ടത്. ഭരണഘടനാപരമായ പരിരക്ഷ ഉള്ളതിനാൽ പട്ടികജാതി പട്ടിക വർഗ്ഗത്തിനും പ്രാതിനിധ്യം ലഭിക്കുന്നു .എന്നാൽ വിശ്വകർമ്മജൻ ഉൾപ്പെടെയുള്ള ദുർബല വിഭാഗങ്ങളെ സ്ഥാനാർത്ഥി നിർണയത്തിൽ നിന്ന് പൂർണമായും അകറ്റി നിറുത്തുന്നുവെന്നും യോഗം വിലയിരുത്തി.
പത്തനാപുരം വ്യാപാര ഭവനിൽ ചേർന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് വി. സുധാകരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.കെ. സോമശേഖരൻ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ആറ്റൂർ ശരത്ചന്ദ്രൻ, ബാബുജി, എസ്. ബാബു, കിളിരൂർ രാമചന്ദ്രൻ, സത്യശീലൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ആറ്റൂർ ശരത് ചന്ദ്രൻ (പ്രസിഡന്റ്), അഡ്വ. പി. രഘുനാഥൻ, ബാബുജി (വൈസ് പ്രസിഡന്റുമാർ), ടി.കെ. സോമശേഖരൻ (ജനറൽ സെക്രട്ടറി), എസ്. ബാബു, സുരേഷ് ബാബു (സെക്രട്ടറിമാർ), കിളിരൂർ രാമചന്ദ്രൻ (ട്രഷറർ).