photo
ഗുരുധർമ്മ പ്രചരണസഭ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഞ്ചലിൽ നടന്ന ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്ത് മുൻ മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യുന്നു. ഡോ.വി.കെ. ജയകുമാർ, ആ‌ർച്ചൽ സോമൻ, വെഞ്ചേമ്പ് മോഹൻദാസ്, സുരേഷ് കുമാർ തുടങ്ങിയവർ സമീപം

അഞ്ചൽ: മനുഷ്യരാശിയുടെ പുരോഗതിയ്ക്കും സത്യത്തിനും വേണ്ടിയാണ് ശ്രീനാരായണ ഗുരു നിലകൊണ്ടതെന്ന് അരിവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ പറഞ്ഞു. അഞ്ചലിൽ നടന്ന ഗുരുധർമ്മ പ്രചരണസഭ പുനലൂർ മണ്ഡലം കൺവെൻഷനിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. മനുഷ്യൻ സുഖത്തിന് പിന്നാലെ പായുകയാണ്. അത് കിട്ടാതെ വരുമ്പോൾ മദ്യം , മയക്കുമരുന്ന് തുടങ്ങിയ വിപത്തുകളിലേയ്ക്കും വഴുതി വീഴുന്നു. ഇതോടനുബന്ധിച്ച് നടന്ന സമ്മേളനം മുൻ മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു. സഭാ താലൂക്ക് പ്രസിഡന്റ് ഡോ.വി.കെ.ജയകുമാർ (ശബരിഗിരി) അദ്ധ്യക്ഷനായി. ഡോ.എൻ.വിശ്വരാജൻ കുടവെട്ടൂർ, സെയ്ദ് ഫൈസി, ഫാ.ബോവസ് മാത്യു,വെഞ്ചേമ്പ് മോഹൻദാസ്, ഡോ.കെ.വി.തോമസ് കുട്ടി, അഡ്വ.ജി.സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. കുളത്തൂപ്പുഴ രാമകൃഷ്ണൻ, ആർച്ചൽ സോമൻ, അരവിന്ദൻ ജയ് ജവാൻ,ജി.മുരളീധരൻ, ബീനാ സോദരൻ, ലീലാ ജഗന്നാഥൻ, സുദർശന ശശി, ലീലാ യശോധരൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. വി.എൻ.ഗുരുദാസ് സ്വാഗതവും സി. സുരേഷ് കുമാർ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന സമ്മേളനം എം.എസ്.മണിലാൽ ഉദ്ഘാടനം ചെയ്തു. ഡോ.വി.കെ.ജയകുമാ‌ർ അദ്ധ്യക്ഷനായി. പന്മന സുന്ദരേശൻ ആമുഖ പ്രഭാഷണം നടത്തി. ആശാൻ കവിതകളെ സംബന്ധിച്ച ചർച്ചയിൽ എസ്.എൻ.ഡി.പിയോഗം പുനലൂർ യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ പ്രതീപ്, അനീഷ് കെ അയിലറ, രശ്മി രാജ് എന്നിവ‌ർ പങ്കെടുത്തു. വൈക്കം സത്യഗ്രഹത്തിന്റെ നവോത്ഥാന ദർശനം ചർച്ചയിൽ സി.വി. വിജയകുമാർ വിഷയം അവതരിപ്പിച്ചു. ഡോ. ജയകുമാർ ഓടനാവട്ടം, യശോധടീച്ചർ, ആർച്ചൽ സോമൻ, അഞ്ചൽ ജഗദീശൻ ,സുകുമാരൻ മതുരപ്പ, ഓയൂർ സുരേഷ്, സഹദേവൻ, അശോകൻ കുരുവിക്കോണം,പ്രസാദ് കോമളം, നിഷ്കളൻ കാട്ടാമ്പളളി, ചന്ദ്രബാബു അഞ്ചൽ, ആർ. രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.