
കൊല്ലം: പട്ടത്താനം സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങൾക്ക് 2022-23ലെ 15 ശതമാനം ലാഭവിഹിതം വിതരണത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് എസ്.ആർ.രാഹുൽ നിർവഹിച്ചു. ബാങ്കിലെ ഒരു അംഗത്തിന് ചികിത്സ സഹായ വിതരണം ഭരണ സമിതി അംഗവും ഡിവിഷൻ കൗൺസിലറുമായ പ്രേം ഉഷാർ നിർവഹിച്ചു. മത്സ്യ ഗവേഷണത്തിൽ ഡോക്ടറേറ്റ് നേടിയ ബാങ്കിലെ അംഗം കൂടിയായ സി.വി.ബോബിനയെ ബാങ്ക് പ്രസിഡന്റ് എസ്.ആർ.രാഹുൽ ആദരിച്ചു. ചടങ്ങിൽ ഭരണ സമിതി അംഗങ്ങളായ ഷാനവാസ്, അനിൽ കുമാർ, ഉമേഷ് ഉദയൻ, ഷിബു പി.നായർ, കൃഷ്ണകുമാർ, ഉമ ഡെസ്റ്റിമോണ, ഷീമ, സെക്രട്ടറി എസ്.കെ.ശോഭ എന്നിവർ സംസാരിച്ചു.