ഇരവിപുരം: യു.ഡി.എഫ് കൊല്ലൂർവിള മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനും ഇഫ്ത്താർ സംഗമവും കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം.നസീർ ഉദ്ഘാടനം ചെയ്തു. കൊല്ലൂർവിള യു.ഡി.എഫ് മണ്‌ഡലം ചെയർമാൻ നജീബ് അദ്ധ്യക്ഷനായി. കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ.എ.ഷാനവാസ് ഖാൻ മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി.സി സെക്രട്ടറി അഡ്വ.ബേബിസൺ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസ്, ഡി.സി.സി ജനറൽ സെക്രട്ടറി ആദിക്കാട് മധു, അഡ്വ.ആനന്ദ് പ്രമാനന്ദ്, അഡ്വ.സുനിൽ കുമാർ, ജി.ആർ.കൃഷ്‌ണകുമാർ, ബ്ലോക്ക് പ്രസിഡന്റ് നാസർ, മണ്ഡലം പ്രസിഡന്റ് ബൈജു ആലുമൂട്ടിൽ, സജി ഡി.ആനന്ദ്, എൻ.നൗഷാദ് (ആർ.എസ്‌.പി), അഹമ്മദ് ഉഖൈൽ, നജുമുദ്ദീൻ, പൊന്നമ്മ മഹേശ്വരൻ, ഹംസത്ത് ബീവി, ഫോർവേഡ് ബ്ലോക്ക് മണ്ഡലം ചെയർമാൻ ഷറഫുദ്ദീൻ, ഇരവിപുരം സജീവൻ, ഷാജി ഷാഹുൽ, അസൈൻ പള്ളിമുക്ക്, അനസ് കൂട്ടിക്കട, സുനിൽ തെക്കേവിള, ഷുഹാസ് പള്ളിമുക്ക് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന്, വിപുലമായ ഇഫ്ത്താർ സംഗമവും ഒരുക്കി. കൊല്ലൂർവിള യു.ഡി.എഫ് മണ്‌ഡലം കൺവീനർ ജഹാംഗീർ പള്ളിമുക്ക് സ്വാഗതവും യു.ഡി.എഫ് മണ്‌ഡലം സെക്രട്ടറി മുഹമ്മദ് ഷാ നന്ദിയും പറഞ്ഞു.