
കൊല്ലം: യു.ഡി.എഫ് പാൽക്കുളങ്ങര മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ പാൽക്കുളങ്ങര സെൻട്രൽ ട്യൂഷൻ ഹാളിൽ കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം അഡ്വ.ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്തു. മങ്ങാട് ഉപേന്ദ്രൻ അദ്ധ്യക്ഷനായി. ബാബു ദിവാകരൻ, എം.ഭാസ്ക്കരൻ, ഷറഫൂദ്ദീൻ, പാലത്തറ രാജീവ്, എം.എസ്.ഷൗക്കത്ത്, എ.കെ.വേണു, മുള്ളുക്കാട്ടിൽ സാദിഖ്, നൗഷാദ്, ലൈലാകുമാരി, സലാം മല്യത്ത്, കോതേത്ത് ഭാസുരൻ, പാൽക്കുളങ്ങര ഗോപാലകൃഷ്ണൻ, എസ്.മണികണ്ഠൻ, ബിജു ലക്ഷ്മികാന്തൻ, ബിജു പുളിയത്ത് മുക്ക് എന്നിവർ സംസാരിച്ചു.