photo
നെല്ലിപ്പള്ളി കല്ലാർ ശാഖയിലെ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കെടാവിളക്ക് ഏറ്റുവാങ്ങാനെത്തിയ ശാഖ ഭാരവാഹികൾ

പുനലൂർ: എസ്.എൻ.ഡി.പി യോഗം 3157ാം നമ്പർ നെല്ലിപ്പള്ളി ശാഖയിലെ കല്ലാർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ കെടാവിളക്ക് നേർച്ചയായി നൽകി. ക്ഷേത്രം മേൽശാന്തി ഗോപൻ തിരുമേനി കെടാവിളക്കിൽ തിരി പകർന്ന് സമർപ്പിച്ചു. ശാഖ പ്രസിഡന്റ് സി.വി.അഷോർ അദ്ധ്യക്ഷനായി. ശാഖ സെക്രട്ടറി സി.വി.സന്തോഷ്കുമാർ, വനിതാസംഘം ശാഖ സെക്രട്ടറി രാധിക സുകുമാരൻ, മനു,ഷീബ മനു തുടങ്ങിയവർ സംരിച്ചു. വിളക്ക് വെട്ടം നേയ്ത്തുമുക്ക് തടത്തിൽ വീട്ടിൽ മനുവാണ് ക്ഷേത്രത്തിൽ കെടാവിളക്ക് നേർച്ചയായി നൽകിയത്.