കൊല്ലം: ഇന്നലെ കടലാക്രമണം ഉണ്ടായ സ്ഥലം കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം അഡ്വ.ബിന്ദു കൃഷ്ണ സന്ദർശിച്ചു. മുണ്ടയ്ക്കൽ വെടിക്കുന്ന് പ്രദേശത്ത് തുടർച്ചയായി കടലാക്രമണം ഉണ്ടാവുകയും വീടുകളും സ്ഥാപനങ്ങളും ദേവാലയങ്ങളും ഉൾപ്പെടെ കടലെടുത്ത് ജനങ്ങളുടെ ജീവന് കടുത്ത ഭീഷണി ഉണ്ടായിട്ടും അധികൃതർ ഇടപെടാത്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് അവർ പറഞ്ഞു. പ്രദേശവാസികളും തീര സംരക്ഷണ സമിതിയും നടത്തുന്ന എല്ലാ സമര പരിപാടികൾക്കും പിന്തുണ നൽകുമെന്നും ബിന്ദു കൃഷ്ണ കൂട്ടിച്ചേർത്തു. കൊല്ലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി.ഗീതാകൃഷ്ണനും ഒപ്പം ഉണ്ടായിരുന്നു.