കൊല്ലം: റെയിൽവേ ഹെൽത്ത് യൂണിറ്റ്, സബ് ഡിവിഷണൽ ആശുപത്രിയായി ഉയർത്തുന്നതിലെ കാലതാമസത്തിനെതിരെ റെയിൽവേ പെൻഷണേഴ്സ് അസോസിയേഷൻ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.
361 കോടി ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിൽ കൊല്ലം റെയിൽവേ സ്റ്റേഷൻ ഉയർത്താനുള്ള പ്രവർത്തനം അവസാന ഘട്ടത്തിൽ എത്തുമ്പോഴും ഏറ്റവും കൂടുതൽ തൊഴിലാളികളും പെൻഷൻകാരും ആശ്രയിക്കുന്ന 100 വർഷം പഴക്കമുള്ള കൊല്ലം ഹെൽത്ത് യൂണിറ്റിന്റെ ദുരവസ്ഥ അതേപടി തുടരുകയാണ്. ജനറൽ മാനേജരുടെ സാന്നിദ്ധ്യത്തിൽ നടന്ന എം.പി.മാരുടെ യോഗത്തിൽ അംഗീകരിച്ച തീരുമാനങ്ങൾ ഉടൻ നടപ്പിലാക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു. എം.എ.എസ്.നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജി.രാമൻപിള്ള, കെ.വി.ഭരതൻ, കെ.മനോഹരൻ, പി.ജി.മോഹനൻ, അംബിക കുമാരി, ധനരാജൻ, രാജേന്ദ്രബാബു, രാധിക തുടങ്ങിയവർ സംസാരിച്ചു.