mahesh
യു.ഡി.എഫ് ആലപ്പുഴ പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന കല്ലേലിഭാഗം മണ്ഡലം മഹിളാകോൺഗ്രസ്‌ കൺവെൻഷൻ സി.ആർ.മഹേഷ്‌ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: രാജ്യത്തിന്റെ മതേതരമൂല്യങ്ങൾ തിരിച്ചു പിടിക്കാൻ കോൺഗ്രസ്‌ അധികാരത്തിൽ വരണമെന്ന് സി.ആർ.മഹേഷ്‌ എം.എൽ.എ പറഞ്ഞു.യു.ഡി.എഫ് ആലപ്പുഴ പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കല്ലേലിഭാഗം മണ്ഡലം മഹിളാകോൺഗ്രസ്‌ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റജീന റിയാസ് അദ്ധ്യക്ഷയായി. മഹിളാ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ബബിതാ ജയൻ, കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ് അഡ്വ.കെ.എ.ജവാദ് ,മര്യത്തുബീവി, മായ സുരേഷ്,ആദിനാട് ശശി, രമണൻ, സുന്ദരേശൻ,നസീംബീവി, ജഗദമ്മ എന്നിവർ സംസാരിച്ചു.