കൊല്ലം: കേന്ദ്ര ഗവൺമെന്റിന്റെ ദേശീയ വികസന ഏജൻസിയായ ഭാരത് സേവക് സമാജിൽ വിവിധ തൊഴിൽ പരിശീലന കോഴ്സുകൾ 4ന് രാവിലെ 10 മുതൽ ആരംഭിക്കും. ഡ്രസ് മേക്കിംഗ് ആൻഡ് ഫാഷൻ ഡിസൈനിംഗ്, കട്ടിംഗ് ആൻഡ് ടൈലറിംഗ്, ഫ്ലവർ ടെക്നോളജി ഹാൻഡി ക്രാഫ്റ്റ് എന്നീ കോഴ്സുകളിലേക്കുള്ള പരിശീലനമാണ് ആരംഭിക്കുക. താത്പര്യമുള്ളവർ വെള്ളക്കടലാസിൽ പൂരിപ്പിച്ച അപേക്ഷകളുമായി ഹൈസ്കൂൾ പ്രോജക്ട് ഓഫീസർ, ഭാരത് സേവക സമാജ്, ഹൈസ്കൂൾ ജംഗ്ഷൻ, കോട്ടമുക്ക് റോഡ് കൊല്ലം -13 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ-04742797478.