d

കൊല്ലം: യു.ഡി.എഫ് കൊല്ലം നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം.ഹസൻ ഉദ്ഘാടനം ചെയ്തു. കൊല്ലം നിയോജകമണ്ഡലം കമ്മിറ്റി ചെയർമാൻ അഡ്വ.ബിന്ദു കൃഷ്ണ അദ്ധ്യക്ഷയായി. വി.എസ്.ശിവകുമാർ, പി.രാജേന്ദ്രപ്രസാദ്, കെ.സി.രാജൻ, കെ.എസ്.വേണുഗോപാൽ, എ.ഷാനവാസ്​ ഖാൻ, എ.കെ.ഹഫീസ്, തേവള്ളി ആർ.സുനിൽ, സൂരജ് രവി, ജെ.മധു, പി.പ്രകാശ് ബാബു, ഈച്ചംവീട്ടിൽ നയാസ് മുഹമ്മദ്, കുരീപുഴ അജിത്, ഡി.ഗീതാകൃഷ്ണൻ, പ്രാകുളം സുരേഷ്, കൃഷ്ണ വേണി ശർമ്മ, പ്രസാദ് നാണപ്പൻ, വിഷ്ണു സുനിൽ പന്തളം, അബ്ദുൽ റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.