കൊല്ലം: തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന വന്ദേഭാരതിന് കല്ലെറിഞ്ഞവരെ തിരിച്ചറിഞ്ഞു. ഇരവിപുരം കാവൽപുര ഭാഗത്തുള്ള 10വയസിൽ താഴെയുള്ള കുട്ടികളാണെന്നാണ് കണ്ടെത്തിയത്.കാവൽപുരഭാഗത്ത് റെയിൽവേ ട്രാക്കിനോട് ചേർന്ന് നിന്നിരുന്ന മാവിലെ മാങ്ങയെ ലക്ഷ്യമാക്കി എറിഞ്ഞ കല്ല് ഉന്നം തെറ്റി വന്ദേഭാരതിന്റെ ജനൽചില്ലിൽ കൊള്ളുകയായിരുന്നുവെന്ന് ഇരവിപുരം പൊലീസ് പറഞ്ഞു.
ആർ.പി.എഫും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടികളാണ് കല്ലെറിഞ്ഞതെന്ന് കണ്ടെത്തിയത്. സംഭവത്തിൽ കേസെടുത്തിട്ടില്ല.