കല്ലൂർ: കല്ലൂർ ഭരത മഠം ചെക്ക്ഡാം റോഡിന്റെ നിർമ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു.
എം.എൽ.എ പ്രത്യേക വികസന ഫണ്ടിൽ നിന്നും 8.40 ലക്ഷം വിനിയോഗിച്ചാണ് റോഡ് നവീകരണം. തൃക്കൂർ പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ രഞ്ജിത്ത് മുഖ്യാതിഥിയായി. ലിന്റോ തോമസ് സംസാരിച്ചു.