nagu

തൃശൂർ: എഴുത്തുകാരനും നക്‌സലൈറ്റ് മുൻ നേതാവുമായ കെ. വേണുവിന്റെ ഭാര്യ ഒളരിക്കര അമ്പാടിക്കുളം കോയംപറമ്പത്ത് വീട്ടിൽ നഗുലേശ്വരി (മണി - 75) നിര്യാതയായി. തൃശൂർ അന്തിക്കാട്ടെ തൊഴിലാളി കുടുംബാംഗമായ നഗുലേശ്വരി പഴയകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ കുന്നമ്പുള്ളി ശങ്കരന്റെ മകളാണ്.

കരിക്കൊടി സഹകരണ സംഘത്തിൽ തൊണ്ടുതല്ലൽ തൊഴിലാളിയായിരിക്കെയാണ് നഗുലേശ്വരിയെ കെ. വേണു വിവാഹം ചെയ്തത്. അക്കാലത്ത് അദ്ദേഹം ഒളിവിലായിരുന്നു.

കെ. വേണുവിനൊപ്പം സമരങ്ങളിൽ പങ്കെടുത്തിരുന്നു. തൃശൂരിലെ മാനുഷി ഉൾപ്പെടെയുള്ള സ്ത്രീസ്വാതന്ത്ര്യ പ്രസ്ഥാനങ്ങളിലും സജീവമായിരുന്നു. ജനകീയ സമരങ്ങളിൽ പങ്കെടുത്ത് ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്. മക്കൾ: അനൂപ്, അരുൺ. മരുമക്കൾ സൂര്യ, ബിന്ദു.