nda
എൻ.ഡി.എ നാട്ടിക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തൃപ്രയാറിൽ ബി.ഡി.ജെ.എസ് സംസ്ഥാന കമ്മിറ്റി അംഗം ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് ഉദ്ഘാടനം ചെയ്യുന്നു.

തൃപ്രയാർ: എൻ.ഡി.എ നാട്ടിക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തൃപ്രയാറിൽ ബി.ഡി.ജെ.എസ് സംസ്ഥാന കമ്മിറ്റി അംഗവും എസ്.എൻ.ഡി.പി യോഗം നാട്ടിക യൂണിയൻ പ്രസിഡന്റുമായ ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഇ.പി. ഹരീഷ് അദ്ധ്യക്ഷനായി. ജന.സെക്രട്ടറി എ.കെ. ചന്ദ്രശേഖരൻ, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് അക്ഷയ്, ബി.ജെ.പി ജില്ലാ സെക്രട്ടറി പൂർണിമ സുരേഷ്, എസ്.സി മോർച്ച സംസ്ഥാന ജന. സെക്രട്ടറി പി.കെ. ബാബു, സേവ്യൻ പള്ളത്ത്, ലാൽ ഊണുങ്ങൽ, രശ്മി ഷിജോ, ഗോകുൽ കരീപ്പള്ളി, ജോഷി ബ്ലാങ്ങാട്ട്, പി.കെ. ബേബി, ദയാനന്ദൻ ഏറാട്ട് തുടങ്ങിയവർ സംബന്ധിച്ചു.