ചേർപ്പ്: കെ.എസ്.കെ.ടി.യു ചേർപ്പ് പഞ്ചായത്ത്തല 'പാവങ്ങളുടെ പടയണി' പ്രതിഷേധ പരിപാടി കെ.എസ്.കെ.ടി.യു ജില്ലാ ജോ. സെക്രട്ടറി കെ.ജെ. ഡിക്‌സൻ ഉദ്ഘാടനം ചെയ്തു. എം. മധു അദ്ധ്യക്ഷനായി. കെ.സി. രമേഷ്, കോമളം രാജൻ, പി.കെ. ലോഹിതാക്ഷൻ, എ.എസ്. അൻവർ, പി.എ. ഷാജഹാൻ, ടി.കെ. ഷൈജു, വി.ടി. രാജേഷ്, അനിൽ പൂക്കാട്ടിൽ, കെ.വി. വിജയൻ എന്നിവർ സംസാരിച്ചു.