കൊടുങ്ങല്ലൂർ: കേന്ദ്ര സർക്കാരിന്റെ ഭാരത് റൈസിന്റെ കൊടുങ്ങല്ലൂരിലെ വിതരണം വടക്കെ നടയിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വരുംദിവസങ്ങളിൽ അരി, പരിപ്പ്, ആട്ട തുടങ്ങിയ ഉത്പന്നങ്ങളും വളരെ കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ്, നേതാക്കളായ കെ.ആർ. വിദ്യാസാഗർ, എൽ.കെ. മനോജ്, വി.ജി. ഉണ്ണിക്കൃഷ്ണൻ, പ്രദീപ് ഷാജൻ, പ്രജീഷ് ചള്ളിയിൽ തുടങ്ങിവർ നേതൃത്വം നൽകി.