പാവറട്ടി: എളവള്ളി പഞ്ചായത്തിന് പുതിയ കോൺഫ്രൻസ് ഹാൾ. മുരളി പെരുനെല്ലി എം.എൽ.എയുടെ ആസ്തി വികസന പദ്ധതി 2023-24 പ്രകാരം 70 ലക്ഷം രൂപ വകയിരുത്തിയാണ് നിർമ്മാണം. നിലവിലെ പഞ്ചായത്ത് ഓഫീസിന്റെ മുകൾ നിലയിലായി രണ്ട് വലിയ ഹാളുകൾ, ഒരു യൂട്ടിലിറ്റി റൂം, വരാന്ത,സ്‌റ്റെർ, സ്‌റ്റെർ റൂം നിലവിലുള്ള പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്. ജനകീയാസൂത്രണ രജത ജൂബിലി സ്മാരകമായാണ് ഹാൾ നിർമ്മിക്കുന്നത്.ഹാളിന്റെ ശിലാസ്ഥാപനം മുരളി പെരുനെല്ലി എം.എൽ.എ നിർവഹിച്ചു. എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ് അധ്യക്ഷനായി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ മുഖ്യാതിഥിയായിരുന്നു. ബിന്ദു സത്യൻ, ബിന്ദു പ്രദീപ്, കെ.ഡി.വിഷ്ണു, എം.ബി.ജയ, സെക്രട്ടറി തോമസ് രാജൻ, കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്‌സൺ ഷീല മുരളി എന്നിവർ പ്രസംഗിച്ചു.