പാവറട്ടി: മുല്ലശ്ശേരി പറമ്പൻതളി ശ്രീമഹാദേവ ക്ഷേത്രത്തിലെ മഹാശിവരാത്രിയുടെ കൊടിയേറ്റകർമ്മം ശനിയാഴ്ച രാവിലെ 9ന് മുൻ മേൽശാന്തി സുന്ദരൻ എംബ്രാന്തിരി നിർവഹിക്കും. ഒരു ചുറ്റുവിളക്ക് പ്രദക്ഷിണത്തിന് ശേഷം പ്രസാദ ഊട്ടും നടക്കും. ശിവരാത്രി കലാപരിപാടികൾക്ക് തുടക്കം കുറിച്ച് രാത്രി 7.30 ന് ചേലൂർകുന്ന് കലാക്ഷേത്രയുടെ 100 പേരുടെ മെഗാ തിരുവാതിരയുണ്ടായിരിക്കും. ഞായറാഴ്ച രാത്രി 7 ന് തൃശൂർ സെവൻ ബീറ്റ്‌സിന്റെ ഗാനമേളയും തുടർന്ന് ശിവരാത്രി വരെയുള്ള ദിവസങ്ങളിൽ കലാപരിപാടികളും നടക്കും.