
തൃശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായുള്ള ടാഗ് ലൈന്‍ - വി.ഐ.പിയുടെ ലോഗോ പ്രകാശനം ഫുട്ബാള്‍ താരം ഐ.എം.വിജയന്‍ കളക്ടര്‍ വി.ആര്‍.കൃഷ്ണതേജയ്ക്ക് നല്‍കി നിര്‍വഹിച്ചു. സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേര്‍സ് എജ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) എന്നാണ് പ്രചാരണപരിപാടിയുടെ പേര്. വോട്ടവകാശമുള്ള ഓരോരുത്തരും വി.ഐ.പികളാണെന്നും തിരഞ്ഞെടുപ്പില്‍ എല്ലാവരും വോട്ട് ചെയ്യണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു. എല്ലാവരെയും തുല്യരായി പരിഗണിക്കുന്ന വി.ഐ.പി എന്ന നൂതന ആശയം സ്വാഗതാര്‍ഹമാണെന്ന് ഐ.എം വിജയന്‍ പറഞ്ഞു.
സബ് കളക്ടര്‍ മുഹമ്മദ് ഷെഫീക്ക്, അസിസ്റ്റന്റ് കളക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ജ്യോതി തുടങ്ങിയവര്‍ പങ്കെടുത്തു.