കൊടുങ്ങല്ലൂർ: എൽത്തുരുത്ത് ശ്രീകുമാര സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ശ്രീവിദ്യ പ്രകാശിനി സഭയുടെയും ശ്രീകുമാരസമാജത്തിന്റെയും തിയ്യ യുവജന സമാജത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ മീനപ്പൂയ മഹോത്സവം മാർച്ച് 14 മുതൽ 20 വരെ ആഘോഷിക്കും. എല്ലാം ദിവസവും പുലർച്ചെ 5 മുതൽ ക്ഷേത്രസംബന്ധമായ ചടങ്ങുകൾ. 14ന് വൈകിട്ട് 7നും 7.30 നും മദ്ധ്യേ നടക്കുന്ന കൊടിയേറ്റം ക്ഷേത്രം തന്ത്രി സി.കെ. നാരായണൻകുട്ടി ശാന്തികൾ നിർവഹിക്കും. രാത്രി 7.30ന് അരൂർ ആദികുലം അവതരിപ്പിക്കുന്ന വാർമുടിയാട്ടം നാടൻ പാട്ടും നാടൻകലകളും രണ്ടാം ദിവസം രാത്രി 7.30ന് ചിറയിൻകീഴ് അനുഗ്രഹ അവതരിപ്പിക്കുന്ന നാടകം നായകൻ, മൂന്നാം ദിവസം വൈകിട്ട് 4 മുതൽ ഓട്ടൻതുള്ളൽ, ദീപാരാധന, അത്താഴപൂജ, 7.30ന് കലാപരിപാടികൾ, നാലാം ദിവസം വൈകിട്ട് ഭഗവതിസേവ, പൊങ്കാലയിടൽ, കലാപരിപാടികൾ, അഞ്ചാം ദിവസം രാത്രി 7.30ന് ചലച്ചിത്ര, ചാനൽ താരങ്ങൾ അണിനിരക്കുന്ന മെഗാഷോ, ആറാം ദിവസം മഹോത്സവം രാവിലെ 11 ന് ഉത്സവബലി, വൈകിട്ട് 4ന് പകൽ പൂരം, ഏഴാം ദിവസം രാവിലെയും വൈകിട്ടും തിയ്യയുവജന സമാജം വകയും ശ്രീകുമാരസമാജം വകയും കാവടിയാട്ടം വൈകിട്ട് 4ന് പകൽപ്പൂരം, 8ന് തായമ്പക, വർണക്കാഴ്ചകൾ എന്നിവയുണ്ടാകും.