
തൃശൂർ: 2023ലെ കരട് വോട്ടർപ്പട്ടിക പ്രകാരം 18-19 വയസുള്ള വോട്ടർമാർ 4,658 ആയിരുന്നു. എന്നാൽ ഈ ജനുവരിയിൽ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപ്പട്ടികയിൽ ഇത് 35,551 ആയി. മാർച്ച് ഒന്നിലെ കണക്ക് പ്രകാരം ജില്ലയിൽ 18-19 വയസുള്ള വോട്ടർമാരുടെ എണ്ണം 40,404 ആയി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംഘടിപ്പിച്ച 83 രജിസ്‌ട്രേഷൻ ക്യാമ്പിലൂടെയും പ്രത്യേകമായി നടത്തിയ ക്യാമ്പിലൂടെയുമാണ് യുവ വോട്ടർമാരെ ചേർത്തത്. വോട്ടർ ഹെൽപ് ലൈൻ ആപ് മുഖേനയും voters.eci.gov.in വെബ്‌സൈറ്റ് വഴിയും വോട്ടർമാർക്ക് തങ്ങളുടെ പേര് വോട്ടർപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാം. വോട്ട് ചെയ്യൂ, വി.ഐ.പി ആകൂ എന്ന ആശയം മുന്നോട്ടുവയ്ക്കുന്ന വി.ഐ.പി ക്യാമ്പയിൻ വീഡിയോ ലോഞ്ച് നാളെ (നാലിന്) കിലയിൽ രാവിലെ 10.30ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ ഓൺലൈനായി നിർവഹിക്കും.