pooram

തൃശൂർ: തൃശൂർ പൂരം എക്‌സിബിഷനോട് അനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് പവലിയനിൽ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽക്കാനും താത്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ കുടുംബശ്രീ, ചെറുകിട വ്യവസായ, പരമ്പരാഗത, കരകൗശല , പട്ടികജാതി /പട്ടികവർഗ സംരംഭകർക്ക് 13ന് വൈകിട്ട് അഞ്ചിനകം വെള്ളപ്പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, ഉദ്യം രജിസ്‌ട്രേഷൻ, തിരിച്ചറിയൽ രേഖ സഹിതം മാനേജർ (ജില്ലാ പഞ്ചായത്ത്), ജില്ലാ വ്യവസായ കേന്ദ്രം, അയ്യന്തോൾ, തൃശൂർ 680003 വിലാസത്തിൽ സമർപ്പിക്കണം. ഐസ്‌ക്രീം, ജ്യൂസ്, ചായ, കാപ്പി, പാനീയങ്ങൾ, ലഘുഭക്ഷണ ഇനങ്ങൾ എന്നിവയുടെ വിൽപനയ്ക്ക് സ്റ്റാൾ അനുവദിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2360847.