college-

വെള്ളാങ്ങല്ലൂർ: തൃശൂർ വള്ളിവട്ടം യൂണിവേഴ്‌സൽ എൻജിനീയറിംഗ് കോളേജ് എൻകോൺ ക്ലബ്ബ് അംഗങ്ങൾക്കായി സംസ്ഥാന വനം വകുപ്പ് അതിരപ്പിള്ളിയിൽ സംഘടിപ്പിച്ച ഏകദിന നേച്ചർ ക്യാമ്പ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ റിയാസ് കബീർ ഉദ്ഘാടനം ചെയ്തു. ഭൂമിയിലെ അതിജീവനം പ്രകൃതി സംരക്ഷണത്തിലൂടെ മാത്രമേ സാദ്ധ്യമാവൂവെന്നും പ്രകൃതി സംരക്ഷണത്തിനുള്ള പ്രധാന മാർഗ്ഗം വന സംരക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. എൻകോൺ ക്ലബ്ബ് കോ-ഓർഡിനേറ്റർ കെ.കെ.അബ്ദുൾ റസാക്ക് അദ്ധ്യക്ഷത വഹിച്ചു. വന സംരക്ഷണം, പാരിസ്ഥിതിക അവബോധം, വനസന്ദർശനം, ട്രെക്കിംഗ് എന്നിവ ക്യാമ്പിന്റെ ഭാഗമായിരുന്നു. അസി. പ്രൊഫസർ അനു എം.അജിത്, ലാബ് ഇൻസ്ട്ര്ര്രകർ പി.കെ.ശ്രീനിവാസൻ എന്നിവർ വിദ്യാർത്ഥികളെ അനുഗമിച്ചു. അമ്പതോളം വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു.