sunilkumar
എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാർ വലപ്പാട് ബീച്ച് കൊടിയമ്പുഴ അമ്പല പരിസരത്ത് മത്സ്യത്തൊഴിലാളികൾക്കൊപ്പം.

തൃപ്രയാർ: തൃശൂർ ലോക്‌സഭാ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാർ തളിക്കുളം, അന്തിക്കാട്, നാട്ടിക, വലപ്പാട് പഞ്ചായത്തുകളിലെ പ്രമുഖ വ്യക്തികളെ നേരിൽക്കണ്ടും വിവിധ സ്ഥാപനങ്ങളിലെത്തിയും വോട്ടഭ്യർത്ഥിച്ചു. വലപ്പാട്ടെ മത്സൃത്തൊഴിലാളി മേഖലയിലും നാട്ടിക മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വൻ വരവേൽപ്പാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. സി.സി. മുകുന്ദൻ എം.എൽ.എ, കെ.പി. സന്ദീപ്, ഷീല വിജയകുമാർ, കെ.ആർ. സീത, വി.ആർ. ബാബു, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ്, പി.ഐ. സജിത, കെ.എം. ജയദേവൻ, സി.ആർ. മുരളീധരൻ, സജ്‌ന പർവ്വീൺ, കെ.എസ്.ഹംസ, ഇ.കെ. തോമസ്, ഷിനിത ആഷിഖ്, എം.ആർ. ദിനേശൻ, ഇ.പി.കെ സുഭാഷിതൻ, എ.വി. ശ്രീവത്സൻ, ചാക്കോ, യു.കെ. ഗോപാലൻ, പി.എസ്.പി നസീർ, സി.കെ. കൃഷ്ണകുമാർ, എം. സ്വർണലത എന്നിവരും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.