ummen

കൊടുങ്ങല്ലൂർ : മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മാരണാർത്ഥം എറിയാട് ഉമ്മൻചാണ്ടി സ്മൃതി നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽ ദാനം ഇന്ന് ബെന്നി ബഹനാൻ എം.പി കൈമാറും. എറിയാട് പഞ്ചായത്തിലെ 22ാം വാർഡിൽ താമസിക്കുന്ന കൈമാപറമ്പിൽ പുഷ്പാകരനും കുടുംബത്തിനുമാണ് ഉമ്മൻചാണ്ടി സ്മൃതി വീട് നിർമ്മിച്ചു നൽകുന്നത്. വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങിൽ സ്മൃതി ചെയർമാൻ പി.എസ്.മുജീബ് റഹ്മാൻ അദ്ധ്യക്ഷത വഹിക്കും. പ്രമുഖ വ്യവസായി സി.പി.സാലിഹ് മുഖ്യാതിഥിയാകും. സ്മൃതി ജനറൽ കൺവീനർ സി.പി.തമ്പി, ട്രഷറർ കെ.ആർ.റാഫി, വിവിധ സംഘടനാ നേതാക്കൾ തുടങ്ങിയവർ സംസാരിക്കും.