vote

തൃശൂർ: ജനാധിപത്യ ഇന്ത്യയെ തകർക്കുന്ന ബി.ജെ.പിക്ക് വോട്ടില്ല, ഇന്ത്യാ സഖ്യത്തെ വിജയിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി സേവ് ഇന്ത്യാ മൂവ്‌മെന്റ് സംഘടിപ്പിക്കുന്ന തൃശൂർ ലോക്‌സഭാ മണ്ഡലം പ്രചാരണ ജാഥ എട്ട്, ഒമ്പത് തീയതികളിൽ നടക്കും. എട്ടിന് പടിഞ്ഞാറെ കോട്ടയിൽ നിന്ന് ആരംഭിക്കുന്ന ജാഥ മണ്ഡലത്തിലെ തീരമേഖലകളിലൂടെ കടന്നുപോയി ഇരിങ്ങാലക്കുടയിൽ സമാപിക്കും. രണ്ടാം ദിനം കൂർക്കഞ്ചേരിയിൽ നിന്ന് ആരംഭിക്കുന്ന ജാഥ വൈകിട്ട് കോർപറേഷൻ ഓഫീസിന് മുന്നിൽ സമാപിക്കും. പത്രസമ്മേളനത്തിൽ പ്രൊഫ.കുസുമം ജോസഫ്, ആർ.എം.സുലൈമാൻ, ഐ.ഗോപിനാഥ്, കെ.സന്തോഷ് കുമാർ, സക്കീർഹുസൈൻ എന്നിവർ പങ്കെടുത്തു.