കൊടുങ്ങല്ലൂർ : തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് തുടക്കമായി. ഇന്നലെ വൈകിട്ട് നടന്ന ആനയോട്ടത്തോടെയാണ് ഒരാഴ്ച നീളുന്ന ആഘോഷങ്ങൾക്ക് ആരംഭമായത്. തടത്താവിള സുരേഷ് നടയ്ക്കൽ പറതൊട്ട് ഒന്നാമനായി. പഴയന്നൂർ ശ്രീരാമൻ, പുതുപ്പള്ളി ഗണേശൻ എന്നീ ആനകളും ആനയോട്ടത്തിൽ പങ്കെടുത്തു. കൈകൊട്ടിക്കളി, നിറമാല, ചുറ്റുവിളക്ക്, ദീപാരാധന, സോപാന സംഗീതം, കൊടിയേറ്റം, അത്താഴ പൂജ, കൊടിപുറത്ത് വിളക്ക്, എഴുന്നള്ളിപ്പ് എന്നിവയും നടന്നു.