തൃശൂർ: നഗരത്തിലെ പൊതുഇടങ്ങളിൽ സൗജന്യ ഭക്ഷണവിതരണം നടത്തുന്നത് കോർപറേഷൻ നിരോധിച്ചു. മാർച്ച് അഞ്ചുമുതലാണ് നിരോധനം. ഭക്ഷണത്തിന്റെ ഗുണമേന്മക്കുറവുമൂലം ചിലർക്ക് ഭക്ഷ്യവിഷബാധ ഉണ്ടാകുകയും വിതരണം പരിസര മലിനീകരണത്തിന് ഇടയാക്കുകയും ചെയ്യുന്നതിനാലാണ് നിരോധനം ഏർപ്പെടുത്തുന്നതെന്ന് മേയർ എം.കെ. വർഗീസ് അറിയിച്ചു. 27ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമെടുത്തിരുന്നു. സൗജന്യമായി ഭക്ഷണം നൽകാൻ താത്പര്യമുള്ളവർ ശക്തൻ സ്റ്റാൻഡിൽ കോർപറേഷൻ സജ്ജീകരിച്ചിട്ടുള്ള വിശപ്പുരഹിതനഗരം എന്ന സംവിധാനവുമായി ബന്ധപ്പെട്ട് വിതരണം നടത്താം. ഫോൺ: 97477 02999.