1

തൃശൂർ: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ പകൽപ്പന്തം സംസ്ഥാന ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ അദ്ധ്യക്ഷനായി. സംസ്ഥാന ട്രഷറർ സച്ചിൻ ടി. പ്രദീപ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ സോന ജലീൽ, ആൽബിൻ കല്ലിങ്ങൽ, ജെറിൻ സേവിയർ, ഫായിസ് മുത്തുവട്ടൂർ, ഷഹനാബ് പെരുവല്ലൂർ, ഉവൈസ് നാസർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഗോകുൽ വേദോടി, സ്മിയോ ജോസ്, നിഹാൽ റഹ്മാൻ, സാരങ്ക് തിരുവില്വാമല എന്നിവർ നേതൃത്വം നൽകി.