തൃശൂർ: സ്റ്റാർസ് പദ്ധതിയിലുൾപ്പടുത്തി നിറക്കൂട്ട് യാഥാർഥ്യമാക്കിയതോടെ തോളൂർ പഞ്ചായത്തിലെ പോന്നോർ ഗവ. സ്‌കൂളിൽ നിർമിച്ച പ്രീ പ്രൈമറി സ്മാർട്ടായി. 10 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി യാഥാർഥ്യമാക്കിയത്. ക്ലാസ് മുറികളിൽ പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനവുമാണ് ലക്ഷ്യം. വരാന്തകളും ക്ലാസ്മുറികളും ആകർഷകമായ ചിത്രവരകളിലൂടെയും കളിക്കുന്നതിനുള്ള ഉപകരണങ്ങളും
കളിയിടങ്ങളും പ്രീ പ്രൈമറിയെ സ്മാർട്ടായി. പഞ്ചായത്ത് 50000 രൂപ വിനിയോഗിച്ച് കുട്ടികൾക്കുള്ള മേശയും കസേരകളും ലഭ്യമാക്കി. ഏഴ് ലക്ഷം രൂപ അനുവദിച്ച് ചുറ്റുമതിൽ നവീകരണവും അനുബന്ധ പ്രവർത്തനങ്ങളും നടത്തി. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് 7 ലക്ഷം രൂപ വകയിരുത്തി ആധുനിക ശുചിമുറികളും ഒരുക്കി. പ്രീ പ്രൈമറി നിറക്കൂട്ടിന്റെ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം .എൽ. എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ രഘുനാഥൻ അധ്യക്ഷനായി. സാജൻ ഇഗ്‌നേഷ്യസ്, ലീലാ രാമകൃഷ്ണൻ, ലില്ലി ജോസ്, ഷീന വിൽസൺ, സരസമ്മ സുബ്രമണ്യൻ, എ.പി പ്രജീഷ്, സി.എ. സന്തോഷ്, ഷൈലജ ബാബു, എൽസി, സന്ധ്യ ഗോപി, സി. ബി മുകുന്ദൻ തുടങ്ങിയവർ പങ്കെടുത്തു.