1

തൃശൂർ: വി.കെ.എസ് ഗായക സംഘത്തിന്റെ ജില്ലാ കൺവെൻഷൻ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി ഡോ. എംഎൻ. വിനയകുമാർ ഉദ്ഘാടനം ചെയ്തു. മാർച്ച് 20ന് പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തുടങ്ങുന്ന ജില്ലാതല സാംസ്‌കാരിക യാത്രയിൽ വി.കെ.എസ്. ഗായകസംഘം പങ്കാളിയാവും. യാത്ര 16 ദിവസം നീണ്ടുനിൽക്കും. ജില്ലയിലെ 200 യൂണിറ്റുകളിൽ കലാകാരന്മാരെയും എഴുത്തുകാരെയും പങ്കെടുപ്പിച്ച് വീട്ടുമുറ്റ സദസ്സുകൾ നടക്കും. ഏപ്രിൽ ഒന്നിന് വീട്ടുമുറ്റ സദസ്സുകൾക്ക് ആരംഭമാകും. ഉദിമാനം അയ്യപ്പക്കുട്ടി ചെയർമാനും റിയാദ് കൺവീനുമായി 21 അംഗ കമ്മിറ്റി ഗായക സംഘത്തിന് നേതൃത്വം നൽകും. വി.ഡി. പ്രേംപ്രസാദ് പ്രഭാഷണം നടത്തി. ഗസൽഗായകൻ പങ്കജ് ഉധാസ് അനുസ്മരണ പ്രഭാഷണം ഏങ്ങണ്ടിയൂർ കാർത്തികേയൻ നിർവഹിച്ചു.