മാള : കോട്ടവാതിൽ എസ്.എൻ.ഡി.പി ശാഖാ വാർഷിക പൊതുയോഗം മാള യൂണിയൻ സെക്രട്ടറി സി.ഡി. ശ്രീലാൽ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.കെ. വത്സൻ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.എസ്. സിജു, കെ.എൻ. യേശുദാസ്, കുടുംബ യൂണിറ്റ് കൺവീനർമാരായ മണികണ്ഠൻ, എം.കെ. ജിജി, സുശാന്ത്, മീതു നിശാന്ത്, സീഡു സുബർട്ട് എന്നിവർ സംസാരിച്ചു.