തൃശൂർ: ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം ജില്ലാതല ഉദ്ഘാടനം തൃശൂർ ഗവ. ജനറൽ ഹോസ്പിറ്റൽ ആർദ്രം ക്ലിനിക്കിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് അഞ്ചു വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകി നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.പി. ശ്രീദേവി അദ്ധ്യക്ഷയായി. ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. ടി.കെ. ജയന്തി വിഷയാവതരണം നടത്തി.
റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഡയറക്ടർ ടോണി ചാക്കോ പൾസ് പോളിയോ പോസ്റ്റർ പ്രകാശനം നടത്തി. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. താജ് പോൾ, റോട്ടറി അസി. ഗവർണർ പോൾ വർഗീസ്, റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് സെക്രട്ടറി മനോജ് പുഷ്‌കരൻ, ഐ.എം.എ വൈസ് പ്രസിഡന്റ് ഡോ. പവൻ മധുസൂദൻ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി. സജീവ് കുമാർ, സംസ്ഥാന നിരീക്ഷകരായ സ്റ്റേറ്റ് ഓഫീസർ എം.ആർ. ജയൻ, ടെക്‌നിക് അസിസ്റ്റന്റ് കെ.എസ്. രാമൻ, ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫീസർ പി.എ. സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
ഗൃഹസന്ദർശനത്തിലൂടെയും മരുന്ന് നൽകും
തുള്ളിമരുന്ന് സ്വീകരിക്കാൻ കഴിയാതിരുന്ന കുട്ടികൾക്ക് പിന്നീട് വരുന്ന ദിവസങ്ങളിൽ ഗൃഹസന്ദർശനത്തിലൂടെ വളണ്ടിയർമാർ തുള്ളിമരുന്ന് നൽകും. ആദ്യദിനം പ്രത്യേകം സജ്ജീകരിച്ച ബൂത്തുകളിലൂടെ ആയിരുന്നു തുള്ളിമരുന്ന് നൽകിയത്. അംഗൻവാടികൾ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ സർക്കാർ സ്വകാര്യ ആശുപത്രികൾ റെയിൽവേ സ്റ്റേഷൻ, ബസ്റ്റാൻഡ് തുടങ്ങിയ തെരഞ്ഞെടുത്ത കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ബൂത്തുകൾ പ്രവർത്തിച്ചത്.
ജില്ലയിൽ