തൃശൂർ: ജില്ലയിൽ 264 പരീക്ഷാ കേന്ദ്രങ്ങളിലായി 35,802 വിദ്യാർത്ഥികൾ ഇന്ന് എസ്.എസ്.എൽ.സി പരീക്ഷ എഴുതും. ഇതിൽ 18,230 ആൺകുട്ടികളും 17,572 പെൺകുട്ടികളും ഉൾപ്പെടുന്നു. 45 ക്ലസ്റ്ററുകളിലായാണ് പരീക്ഷാ കേന്ദ്രങ്ങൾ ഒരുക്കിയിരിക്കുന്നത്. 2200 ഓളം ഇൻവിജിലേറ്റർമാരെ സജ്ജമാക്കിയിട്ടുണ്ട്.
തൃശൂർ, കൊടുങ്ങല്ലൂർ ടെക്‌നിക്കൽ സ്‌കൂളുകളിലും പരീക്ഷ നടക്കും. രണ്ട് ബധിര വിദ്യാലയങ്ങളിലെ 8 കുട്ടികൾ പരീക്ഷ എഴുതും. കേരള കലാമണ്ഡലത്തിൽ 60 പേരാണ് പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്.
എസ്.എസ്.എൽ.സി ജില്ലയിൽ