photo
ചേലക്കര ഗവ. ആയുർവ്വേദ ആശുപത്രി ഐ.പി. ബ്ലോക്ക് ഉദ്ഘാടനം മന്ത്രി കെ രാധാകൃഷ്ണൻ നിർവ്വഹിക്കുന്നു.

ചേലക്കര: ചേലക്കര ഗവ. ആയുർവ്വേദ ആശുപത്രിയിൽ പുതിയ ഐ.പി ബ്ലോക്ക് കെട്ടിടം തുറന്നു. നിയോജക മണ്ഡലം എം.എൽ.എ. ആസ്തി വികസന ഫണ്ടിൽ നിന്ന് 150 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ ഐ.പി ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. ചടങ്ങിൽ ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് എം.കെ. പത്മജ അദ്ധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ.് പ്രിൻസ്, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷറഫ് എന്നിവർ മുഖ്യാതിഥികളായിരുന്നു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ വി.ഡി. ഹരിത, പ്രശാന്തി പി, എച്ച്. ഷലീൽ, ദീപ എസ്. നായർ തുടങ്ങി നിരവധിപേർ സംസാരിച്ചു.