obadugal
ഒമ്പതുങ്ങല്‍ ശ്രീ കൈലാസ ശിവക്ഷേത്രം

മറ്റത്തൂർ: ജാതി-മത വ്യത്യാസമില്ലാതെ വ്രതനിഷ്ഠയോടെ എത്തുന്ന എല്ലാ ഭക്തർക്കും ശ്രീകോവിലിൽ കയറി സ്വയം അഭിഷേകവും അർച്ചനയും നടത്താൻ ഒമ്പതുങ്ങൽ ശ്രീ കൈലാസ ശിവക്ഷേത്രം ഒരുങ്ങി. ശിവരാത്രി നാളിൽ മാത്രമാണ് ശ്രീകോവിലിൽ കയറി അഭിഷേകം നടത്താൻ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഈ അവസരം വിനിയോഗിക്കാൻ ധാരാളം ഭക്തർ വ്രത നിഷ്ഠയോടെ ഇവിടെ എത്തിച്ചേരാറുണ്ട്. ഒമ്പതുങ്ങൽ ശ്രീസുബ്രഹ്മണ്യ സമാജത്തിന്റെ നിയന്ത്രണത്തിലാണ് ക്ഷേത്രം. ശിവരാത്രി നാളിൽ ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങുകൾക്ക് തന്ത്രി ഡോ. കാരുമാത്ര വിജയൻ മുഖ്യകാർമ്മികനാവും. സമൂഹ അഭിഷേകം രാവിലെ 9 .30 മുതൽ ഉച്ചക്ക് 12.30 വരെ നടക്കും. മഹാഗണപതിഹോമം, മഹാമൃതുഞ്ജയഹോമം, അലങ്കാര പൂജ, കലശാഭിഷേകം, ഉച്ചക്ക് അന്നദാനം ദീപാരാധന, ചതുർയാമപൂജകൾ എന്നിവയും പിറ്റേന്ന് പുലർച്ച മുതൽ ശിവരാത്രി ബലിതർപ്പണവും ഉണ്ടാകും.