tn

അയ്യന്തോൾ: വിഭാഗീയതയുടെ വിത്ത് പാകുന്നവർക്കെതിരെ ജനാധിപത്യ വിശ്വാസികൾ ജാഗ്രതയോടെ ഇരിക്കേണ്ട കാലമാണിതെന്ന് മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ. വെറുപ്പിനെതിരെ ടി.എൻ. പ്രതാപൻ എം.പി നയിക്കുന്ന സ്‌നേഹ സന്ദേശയാത്രയുടെ അയ്യന്തോൾ ബ്ലോക്ക് പര്യടനം അയ്യന്തോൾ ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പത്മജ വേണുഗോപാൽ, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ, ടി.വി. ചന്ദ്രമോഹൻ, എ. പ്രസാദ്, എം.എസ്. ശിവരാമകൃഷ്ണൻ, ഷാജി കോടങ്കണ്ടത്ത് , പി. ശിവശങ്കരൻ, കെ. സുരേഷ്, വി.എം. സതീശൻ, ഡോ. നിജി ജസ്റ്റിൻ, സി.ബി. ഗീത, ഒ.ജെ. ജനീഷ്, നിഖിൽ സതീശൻ, ആഷിഷ് മൂത്തേടത് എന്നിവർ പ്രസംഗിച്ചു.